കോവിഡ് സഹായ വിതരണവുമായി IPC യുവജന സംഘടന

0

 

 

പത്തനംതിട്ട: കോവിഡ് ലോക്ക് ഡൗണിന്റെ പ്രത്യേക സാഹചര്യത്തിൽ ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി വൈ പി എ യും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ച ഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു.

ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധസേവ പ്രവർത്തകർ, കോവിഡ് മേഖലകളിൽ നിന്നും പുറത്ത് പോകുവാൻ കഴിയാത്ത ഭവനങ്ങളിലുള്ള ജനങ്ങൾ, ഇങ്ങനെയുള്ളവർക്ക് ആഹാരസാധങ്ങൾ ഇവർ എത്തിച്ചു നൽകി. മെയ്‌ 15 നു ആരംഭിച്ച സന്നദ്ധ പ്രവർത്തനങ്ങൾ തുടർമാനമായി നടന്നുവരുന്നു.

ഐപിസി സംസ്ഥാന സമിതി അംഗവും, ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് സെക്രട്ടറിയുമായ പാസ്റ്റർ സാം പനച്ചയിൽ, പി വൈ പി എ ഡിസ്ട്രിക്ട് പ്രസിഡന്റ്‌ പാസ്റ്റർ ബിനു കൊന്നപ്പാറ, സെക്രട്ടറി ജിന്നി കാനാത്തറയിൽ, പാസ്റ്റർ പി. പി. മാത്യു, പാസ്റ്റർ ഷൈനു എം. ജോൺ, സാബു സി. എബ്രഹാം, ഫിന്നി ഐപ്പ്, രാജു പോന്നോലിൽ എന്നിവർ നേതൃത്വം നൽകി.

You might also like