കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി; ഗവർണറാണ് നടപടി സ്വീകരിച്ചത്

0

 

 

ബ്രസീലിയ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ബൊല്‍സൊനാരോ കൊവിർഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലാണ് സംഭവം.

മാറഞ്ഞോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോയാണ് പ്രസിഡന്‍റിനെതിരെ നടപടി സ്വീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. മാറഞ്ഞോയില്‍ നൂറിലധികം പേര്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും മാസ്‌ക് ധരിക്കാതിരുന്നാല്‍ പിഴയീടാക്കുമെന്നും ഉത്തരവുണ്ടായിരുന്നു.

You might also like