കേരളത്തിൽ രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്; ആശങ്കയായി കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു

0

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു. രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവില്‍ 44 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

You might also like