പ്രഖ്യാപനവുമായി മുഖ്യമന്ത്രി; കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് ബിരുദം വരെയുളള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും, 18 വയസ് വരെ 2000 രൂപ നൽകും

0

 

 

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകും. പിന്നീട് 18 വയസ്സു വരെ മാസം തോറും 2000 രൂപ വീതം നൽകും. കൂടാതെ, കുട്ടികളുടെ ബിരുദ തലംവരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like