അതിവേഗം വായുവിലൂടെ വ്യാപികുന്ന പുതിയ ഇനം വൈറസാണ് വിയറ്റ്നാമിൽ കണ്ടെത്തിയത്; കൂടുതൽ അപകടകാരിയെന്ന് ഗവേഷകർ

0

 

ദില്ലി: കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി

വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ 47 പേർ മരിച്ചു. വിയറ്റ്നാമിൽ വാക്സീനേഷനും പുരോഗമിക്കുകയാണ്.

You might also like