ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി സൗദി; സൗദിയിൽ നിന്ന് 60 ടൺ ഓക്സിജൻ ഇന്ത്യയിലേക്ക് എത്തും

0

 

 

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്‌സിജനാണ് സൗദി ഇന്ത്യയിലേക്ക് അയച്ചത്.

മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്‌സിജൻ ജൂൺ ആറിന് ഇന്ത്യയിലെത്തും. കഴിഞ്ഞ മാസം 80 ടൺ ലിക്വിഡ് ഓക്‌സിജനും മറ്റ് ചികിത്സാ ഉപകരണങ്ങളും ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 60ടൺ കൂടി എത്തിക്കുന്നത്.

You might also like