കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ്സ്‌ കേരളത്തിലെത്തി

0

 

 

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ കൊച്ചിയിൽ എത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്.

ഒഡിഷ റൂർക്കേലയിൽ നിന്ന് 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്പ്രസ് എത്തിയത്. കൊച്ചി വല്ലാർപാടം കണ്ടെയിനർ ടെർമിനലിൽ എത്തിച്ച ഓക്‌സിജൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും. ഏഴ് കണ്ടെയിനറുകളിലാണ് ഓക്‌സിജൻ എത്തിച്ചത്.

ഇത് വിവിധ ജില്ലകളിലേക്ക് അയക്കാൻ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലികൾ തുടങ്ങി. 118 മെട്രിക് ടൺ ഓക്സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിന്‍ എത്തിയത്. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്സിജനുമായി തീവണ്ടികൾ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ വേണ്ട ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like