ഒഡീഷയിൽ നിന്നും 133.52 മെട്രിക് ടൺ ഓക്സിജനുമായി കേരളത്തിലേക്കുള്ള നാലാമത്തെ ഓക്സിജൻ എക്സ്പ്രസ്സ് കൊച്ചിയിലെത്തി

0

 

 

കൊച്ചി: കേരളത്തിലേക്കുള്ള നാലാമത്തെ ഓക്സിജൻ എക്സ്പ്രസ്സ് കൊച്ചിയിൽ എത്തി. ഒഡീഷയിലെ റൂർക്കേലയിൽ നിന്നുള്ള മെഡിക്കൽ ഓക്സിജനുമായാണ് നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ കൊച്ചി വല്ലാർപാടത്ത് എത്തിയത്.

ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്സിജൻ ആണ് എത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഓക്സിജൻ എക്സ്പ്രസ്സ് ഒഡിഷയിൽ നിന്നും യാത്ര തിരിച്ചത്. ഇതോടെ ഓക്സിജൻ എക്സ്പ്രസ് വഴി കേരളത്തിൽ എത്തിച്ച ആകെ ഓക്സിജൻ 513.72 മെട്രിക് ടൺ ആയി.

You might also like