കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

0

 

 

ദില്ലി: : വാക്സിനുകൾ കൂട്ടിക്കലർത്തി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ ഇന്ത്യയിൽ വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് സർക്കാർ അറിയിച്ചു.

വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ യാതൊരു മാറ്റവുമില്ലെന്നും കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You might also like