കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 719 ഡോക്ടർമാർ മരിച്ചതായി IMA; കേരളത്തിൽ 24 ഡോക്ടർമാർ മരിച്ചു

0

 

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 719 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ.). ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത്- 111 പേർ. ഡൽഹി(109), ഉത്തർപ്രദേശ്(79), പശ്ചിമ ബംഗാൾ(63), രാജസ്ഥാൻ(43) എന്നിവയാണ് മരണസംഖ്യ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ 24 പേർ മരിച്ചു. ഒരു ഡോക്ടർ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്.

ബിഹാറിൽ ഡോക്ടർമാരുടെ മരണസംഖ്യ വർധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ മേയ് അവസാനം ഐ.എം.എ.യുടെ സംസ്ഥാന ഘടകം എട്ടംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു

You might also like