കോവിഡ് രണ്ടാം തരംഗം; ഗുരുതരാവസ്ഥ വ്യക്തമാക്കി കേരളത്തിലെ മരണനിരക്ക്

0

 

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിലെ ആകെ കോവിഡ് മരണങ്ങളിൽ പകുതിയും കഴിഞ്ഞ 40 ദിവസത്തിനിടെ. 371 ദിവസം കൊണ്ടാണ് കേരളത്തിൽ ആദ്യ 5500 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂൺ 14 ലെ കണക്കനുസരിച്ച് കേരളത്തിൽ ആകെ 11,342 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ് അഞ്ച് മുതൽ ജൂൺ 13 വരെ 40 ദിവസത്തിനുള്ളിലാണ് ഇതിൽ പകുതിയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

മെയ് 18 മുതൽ കേരളത്തിൽ പ്രതിദിനം നൂറിലേറെ മരണങ്ങൾ സംഭവിക്കുന്നുണ്ട് . നാല് തവണ അത് 200 കടക്കുകയും ചെയ്തിരുന്നു. ജൂൺ ആറിനാണ് ഏറ്റവും കൂടുതൽ മരണ നിരക്ക് (226) റിപ്പോർട്ട് ചെയ്തത്. അതിവ്യാപന ശേഷിയുള്ള കോവിഡ്-19 ഡെൽറ്റ വേരിയന്റാണ് കേരളത്തിൽ വ്യാപന നിരക്ക് കൂട്ടിയത്. നിലവിൽ വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇപ്പോഴും 100 ലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മരണനിരക്ക് 0.41 ശതമാനമാണ്. അതേസമയം കേരളത്തിൽ കോവിഡ് മരണനിരക്ക് കൃത്യമല്ലെന്ന വിമർശനമുണ്ട്.

You might also like