പത്തനംതിട്ട ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 72 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശത്തുനിന്നും വന്നതും, 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 126 പേര്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്ബര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 5 പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 59196 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53497 പേര്‍ സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 27.02.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (69) 14.03.2021ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. 2) 07.01.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (60) 07.01.2021 ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. 3) 23.02.2021ന് രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (72) 03.03.2021 ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 72 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57130 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1702 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1478 പേര്‍ ജില്ലയിലും, 224 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 2667 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2549 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3082 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 216 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 71 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8298 പേര്‍ നിരീക്ഷണത്തിലാണ്.

You might also like