അവധി ദിവസങ്ങളില്‍ ഇനി വാക്‌സിന്‍, എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം

0

പൊതുഅവധി ദിവസങ്ങള്‍ ഉള്‍പ്പടെ ഈ മാസം എല്ലാ ദിവസവും വാക്‌സി നല്‍കാന്‍ ആശുപതികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം. പൊതു,സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധിദിവസങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.

 

നാല്‍പ്പത്തിയഞ്ചിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന മൂന്നാം ഘട്ട വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് കേന്ദ്രനിര്‍ദേശം. 45 ദിവസം കൊണ്ട് 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. www.cowin,gov,in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷനലൂടെ ഇഷ്ടമുള്ള ആശുപത്രി തിരെഞ്ഞെടുക്കാവുന്നതാണ്.

You might also like