കൊവിഡ്: ആന്ധ്രപ്രദേശ് വകഭേദം 15 മടങ്ങ് അപകടകാരി

0

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം സാധാരണ ഇന്ത്യന്‍ വകഭേദത്തേക്കാള്‍ 15 ഇരട്ടി അപകടകാരിയം വ്യാപനശേഷി കൂടുതലുളളതെന്നും റിപോര്‍ട്ട്. വിശാഖപ്പട്ടണത്തും ആന്ധ്രയിലെ മറ്റ് ജില്ലകളിലും നാശം വിതച്ച ഈ കൊവിഡ് വകഭേദം ആദ്യം കര്‍ണൂലിലാണ് കണ്ടെത്തിയത്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജിയാണ് ഈ വഭേദം സാധാരണ കൊറോണ വൈറസില്‍ നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞത്. ബി1.617, ബി1.618 എന്നിവയാണ് സാധാരണ ഇന്ത്യന്‍ വകഭേദമായി അറിയപ്പെടുന്നതെങ്കില്‍ ആന്ധ്രപ്രദേശ് വകഭേദം എന്‍440കെ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പുതിയ വകഭേദം നേരത്തെ കണ്ടെത്തിയ ബി.1.36ന്റെ അതേ പാരമ്ബര്യഘടനയില്‍ ഉള്‍പ്പെടുന്നതാണെന്ന് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജിയിലെ ശാസ്ത്രജ്ഞ ദിവ്യ തേജ് സൗപതി പറഞ്ഞു. ബി1.36 ആയിരുന്നു നേരത്തെ തെക്കേ ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായത്.

എന്‍440കെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് തിരിച്ചറിഞ്ഞത്. പ്രധാനമായും ആന്ധ്രപ്രദേശിലാണ് വ്യപിച്ചിരിക്കുന്നത്.

ഈ വകഭേദത്തിന്റെ വ്യാപനം പരിശോധിച്ചപ്പോള്‍ അത് നേരത്തെയുണ്ടായതിനേക്കാള്‍ വേഗം പരക്കുന്നതായി കണ്ടു.

എന്‍440കെ പതുക്കെ നാശമടയുന്ന വൈറസാണ്. പക്ഷേ, അത് പിന്നീട് ബി1.1.7, ബി1.617 ആയി പരിണമിക്കും ഇതാണ് തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ വ്യാപകമായി കണ്ടുവരുന്നതെന്ന് സിഎസ്‌ഐആറിലെ ശാസ്ത്രജ്ഞനായ വിനോദ് സക്കറിയ പറഞ്ഞു.

ബി1.1.7ഉം ബി1.617ഉം യുകെ വകഭേദമായി അറിയപ്പെടുന്നതാണ്. ഇതുതന്നെയാണ് ഇരട്ടജനിതകമാറ്റം സംഭവിച്ച വകഭേദമായി അറിയപ്പെടുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com