കോവിഷീല്‍ഡ് വാക്‌സിന് നെതര്‍ലാന്‍ഡിലും അംഗീകാരം; വാക്‌സിന്‍ അംഗീകരിക്കുന്ന യൂറോപ്പിലെ ഒമ്ബതാമത് രാജ്യം

0

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് നെതര്‍ലാന്‍ഡിലും അംഗീകാരം. ഇതോടെ വാക്‌സിന്‍ അംഗീകരിക്കുന്ന യൂറോപ്പിലെ ഒമ്ബതാമത് രാജ്യമായി നെതര്‍ലണ്ട് മാറി. മറ്റ് എട്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വ്യാഴാഴ്ച വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. ഓസ്ട്രിയ, ജര്‍മ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാന്റ്, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവയാണ് കോവിഷീല്‍ഡ് വാക്‌സിനുകള്‍ കുത്തിവച്ചവര്‍ക്ക്‌ യാത്രാനുമതി നല്‍കിയ രാജ്യങ്ങള്‍.

കോവിഷീല്‍ഡിനെ സ്വിറ്റ്സര്‍ലന്‍ഡും അംഗീകരിച്ചിരുന്നു. ഇന്ത്യക്കാരുടെ യാത്രയ്ക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ എല്ലാ വാക്സിനുകളും അംഗീകരിക്കുമെന്ന് എസ്റ്റോണിയ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകള്‍ എടുത്ത് യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെയാത്ര ചെയ്യാന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന്‌ ഇന്ത്യ ഇതിനകം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ‘ഗ്രീന്‍ പാസ്’ കോവിഡ് -19 പാന്‍ഡെമിക് സമയത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സഹായിക്കുന്നു. ഈ ചട്ടക്കൂടിനു കീഴില്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎം‌എ) അംഗീകരിച്ച വാക്സിനുകള്‍ എടുത്ത വ്യക്തികളെ യൂറോപ്യന്‍ യൂണിയന്‍ മേഖലയിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കും.

ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതോ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അംഗീകരിച്ചതോ ആയ വാക്സിനുകള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യവും വ്യക്തിഗത അംഗരാജ്യങ്ങള്‍ക്ക് ഉണ്ട്.

You might also like