മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; നായയെ ചൂണ്ടക്കൊളുത്തില്‍ കെട്ടിത്തൂക്കി അടിച്ച് കൊന്നു

0

തിരുവനന്തപുരം: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി വളര്‍ത്തുനായ. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. വളര്‍ത്തുനായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊല്ലുകയായിരുന്നു,​ ശേഷം ജ‌ഡം കടലിലുമെറിഞ്ഞു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ എന്ന നായ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാ ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദിക്കുന്നതും വിഡിയോയില്‍ കാണാം.കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിയുകയായിരുന്നു. നായയുടെ ഉടമ ക്രിസ്തുരാജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

You might also like