ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്‌ഥാനത്ത് 5 ദിവസം ഇടിമിന്നലിനും ശക്‌തമായ മഴക്കും സാധ്യത

0

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദത്തിന്റെയും ന്യുനമര്‍ദ്ദ പാത്തിയുടെയും സാന്നിധ്യമാണ് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത വര്‍ധിപ്പിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലാണ് സ്‌ഥിതി ചെയ്യുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദം വടക്ക്‌ പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

You might also like