ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും

0

 

 

തിരുവനന്തപുരം: ദില്ലി: ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ രാവിലെയോടെ ‘യാസ്’ ചുഴലിക്കാറ്റായി മാറും. മെയ്‌ 26 ന് വൈകുന്നേരം വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം കേന്ദ്രം നൽകി. മുംബൈ ബാർജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തീരത്ത് നിന്നും അകലെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

You might also like
WP2Social Auto Publish Powered By : XYZScripts.com