TOP NEWS| മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തുടരുന്നു: മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

0

ഇടുക്കി: മുല്ലപ്പെരിയാറിൽ ഡാമിലെ (mullaperiyar dam)  ജലനിരപ്പ് (water level) താഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നിലവിൽ തുറന്നിട്ട മൂന്ന് ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി വൈകിട്ട് നാല് മണിയോടെ വീണ്ടും തുറന്നു. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമിൽ നിന്നും പുറത്തേക്ക് കളയുകയാണ്. നേരത്തെ മൂന്ന് ഷട്ടറുകൾ 70 സെ.മീ വീതം ഉയർത്തി ജലം പുറത്തേക്ക് കളയുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്ന് ഷട്ടറുകൾ 40 സെമീ വീതം ഉയർത്തിയത്. പുതുതായി തുറന്ന രണ്ട് ഷട്ടറുകളിലൂടെ സെക്കൻഡിൽ 1299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയാകും 

You might also like