142 അടി റൂൾ കർവ് പുനഃപരിശോധിക്കണം; പരിഹാരം പുതിയ അണക്കെട്ടെന്ന് കേരളം

0

ന്യൂഡൽഹി∙ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണമെന്നു കേരളം. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ടെന്നും കേരളം വ്യക്തമാക്കി.

മുല്ലപ്പെരിയാറിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട് കേരള– തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയെന്ന വിവരവും പുറത്തുവന്നു. ഉദ്യോഗസ്ഥതല പരിശോധന നടത്തിയില്ലെന്ന് വനം മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. പ്രസ്താവന തിരുത്തുന്നതിന് വനം മന്ത്രി നിയമസഭാ സ്പീക്കർക്കു കത്തു നൽകി.

You might also like