കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.

0

കൊച്ചി: ആലുവയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 13 വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. എലഞ്ഞി കുളത്തിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്.

കുന്നത്തേരി സ്വദേശികളായ അബ്ദുള്‍ റഹ്‌മാന്‍, ഫര്‍ദ്ദിന്‍ എന്നിവരാണ് മുങ്ങി മരിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍ രണ്ടുപേരും.

15 കുട്ടികള്‍ ഒരുമിച്ച്‌ കുളത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു ഉണ്ടായത്. നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയിരിക്കുന്നു.

You might also like