വയോധികന്‍ മുങ്ങിമരിച്ച നിലയില്‍

0

ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രക്കുളത്തില്‍ വയോധികന്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. വര്‍ഷങ്ങളായി ഓച്ചിറ പടനിലത്തും സമീപപ്രദേശങ്ങളിലെ കടത്തിണ്ണകളിലും കഴിഞ്ഞിരുന്ന ആറ്റിങ്ങല്‍ സ്വദേശി അപ്പു(75)വാണു മരിച്ചിരിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി ക്ഷേത്രക്കുളം പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണു കുളത്തിന്റെ കല്‍പ്പടവിനു സമീപം വെള്ളത്തില്‍ മൃതദേഹം കണ്ടത്. അപ്പുവിനു നാട്ടുകാരാണു ഭക്ഷണം നല്‍കിയിരുന്നത്. മേല്‍വിലാസം അറിയാത്തതിനാല്‍ ബന്ധുക്കളെ വിവരം അറിയിക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഓച്ചിറ പൊലീസ് കേസെടുത്തു.

You might also like