TOP NEWS| കൊവിഡ് മൂന്നാംതരംഗത്തിലും ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടിവരരുതെന്ന് അരവിന്ദ് കെജരിവാള്‍

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ ആരും ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതിനായി രാജ്യം ഒറ്റക്കെട്ടായി പോരാടണമെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു.
സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ ഓക്‌സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് അരവിന്ദ് കെജരിവാളിന്റെ പ്രതികരണം. കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര സമയത്ത് ആവശ്യമുള്ളതിലും നാലിരട്ടി ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് സുപ്രിംകോടതി നിയോഗിച്ച ഓഡിറ്റ് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ ആരും ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഒരു പ്രത്യേക സംവിധാനം തയാറാക്കണമെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു.