ഡൽഹിയിൽ വീടിന് തീപിടിച്ചു; നാലു പേർ ഗുരുതരാവസ്ഥയിൽ

0

 

ഡൽഹിയിൽ വീടിന് തീപിടിച്ചു; നാലു പേർ ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ഡൽഹിയിൽ വീട്ടിലുണ്ടായ അഗ്നിബാധയിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഡൽഹിയിലെ ബുദ്ധ് വിഹാറിലെ വീട്ടിലാണ് പുലർച്ചെ അഗ്നിബാധയുണ്ടായത്. രാവിലെ ആറുമണിക്കാണ് തീപിടുത്തം നടന്നത്. അടുക്കളയിലെ ഗ്യാസിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ അണച്ചത്. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

You might also like