കോവിഡില്‍ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം: തീരുമാനമെടുക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി

0

കുവൈറ്റ് സിറ്റി > കോവിഡ് ബാധിച്ച്‌ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ അടിയന്തിരമായി തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. പ്രവാസി ലീഗല്‍ സെല്ലിന് വേണ്ടി അഡ്വ. ശ്രീവിഘ്നേഷ് ഹാജരായി.
കോവിഡ് ബാധിച്ച്‌ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, കോവിഡില്‍ വിദേശത്ത് മരിച്ച പ്രവാസികളുടെ കണക്കുകള്‍ ശേഖരിച്ച്‌ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര മിഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക. മഹാമാരിയില്‍ വിദേശത്ത് മാതാപിതാക്കള്‍ നഷ്ടമായ ഇന്ത്യക്കാരായ കുട്ടികള്‍ക്ക് പി എം കെയര്‍ ഫണ്ടില്‍ നിന്ന് സാമ്ബത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

You might also like