കോവിഡിന്റെ അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം 135 രാജ്യങ്ങളില്‍ കണ്ടെത്തി

0

കോവിഡിന്റെ അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം 135 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ). ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം അടുത്തയാഴ്ചയോടെ ഇരുപതു കോടി കടക്കുമെന്ന് ഡബ്ല്യൂഎച്ചഒ പറഞ്ഞു.

കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഇതുവരെ 135 രാജ്യങ്ങളിലാണ് കണ്ടെത്തിയത്. ഇന്ത്യയിലാണ് ഇത് ആദ്യം കണ്ടത്. ബീറ്റ വകഭേദം 132 രാജ്യങ്ങളിലും ഗാമ വകഭേദം 81 രാജ്യങ്ങളിലുമാണ് കണ്ടെത്തിയതെന്ന് ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു. ആദ്യ വകഭേദമായ ആല്‍ഫ 182 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒരു മാസമായി കോവിഡ് വ്യാപനം വീണ്ടും കൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയില്‍ മാത്രം 40 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ മെഡിറ്ററേനിയന്‍, പടിഞ്ഞാറന്‍ പസഫിക് മേഖലകളിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

You might also like