യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍

0

ആഗ്ര: ഉത്തര്‍പ്ര​േദശിലെ ഫിറോസാബാദില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി 12 കുട്ടികള്‍ മരണത്തിന്​ കീഴടങ്ങിയതായാണ്​ റിപ്പോര്‍ട്ടുകള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്​തോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി.

അടുത്തിടെ ഡസനിലധികം മരണം നടക്കുന്നതായി​ പ്രദേശവാസികള്‍ പറയു​േമ്ബാള്‍ എട്ടുമരണം മാത്രമാണ്​ വൈറല്‍ പനിയും ഡെങ്കിപ്പനിയും ബാധിച്ച്‌​ റിപ്പോര്‍ട്ട്​ ചെയ്​തതെന്നാണ്​ ആരോഗ്യപ്ര​വര്‍ത്തകരുടെ വാദം.

You might also like