പ്രവാസികൾക്കായി അബുദാബിയിൽ അമുസ്‌ലിം കുടുംബനിയമം

0

അബുദാബി ∙ യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിൽ പ്രാബല്യത്തിലായ പുതിയ മുസ്‌ലിം ഇതര കുടുംബനിയമം പ്രവാസികൾക്ക് ആശ്വാസമാകും. ഇരുകൂട്ടർക്കും സമ്മതമെങ്കിൽ ഉടൻ വിവാഹമോചനം, കുട്ടികളുടെ സംരക്ഷണത്തിനു തുല്യാവകാശം, പ്രായപൂർത്തിയായവരുടെ വിവാഹത്തിനു രക്ഷിതാക്കളുടെ സമ്മതം നിർബന്ധമില്ല തുടങ്ങി ഒട്ടേറെ ഇളവുകളാണു നിയമത്തിലുള്ളത്. അമുസ്‌ലിം കുടുംബ കാര്യങ്ങൾക്കായി പുതിയ കോടതിയും സ്ഥാപിച്ചതോടെ കേസുകളിൽ കാലതാമസവും ഉണ്ടാകില്ല.

You might also like