കോവിഡ് ഭീതി; 55കാരി മരിച്ചതായി ആശുപത്രി അധികൃതര്‍, മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാവാതെ കുടുംബം

0

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച 55 കാരിയുടെ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാവാതെ കുടുംബം. കോവിഡ് ഭീതിയിലാണ് കുടുംബം മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയവാഡയ്ക്ക് സമീപമുള്ള കൃഷ്ണ ജില്ലയിലാണ് സംഭവം. രണ്ടു ദിവസം മുന്‍പാണ് 55കാരി മരിച്ചത്. ഞായറാഴ്ചയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെയും ചുമയെയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ മണിക്കൂറുകള്‍ക്കകം ഇവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like