ഡിജിറ്റൽ ഇന്ത്യയാണ് 21ാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

0

ദില്ലി: ഡിജിറ്റൽ ഇന്ത്യയാണ് 21ാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിന്റെ നിർണ്ണായക ദൌത്യമായ ഡിജിറ്റൽ ഇന്ത്യയുടെ ആറാം വാർഷികത്തിൽ ദിക്ഷ പദ്ധതിയുടെ ഗുണഭോക്താക്തളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ഇന്ത്യയുടെ ആറുവർഷത്തെ പൂർത്തീകരണമാണ് ഇന്ത്യ ആഘോഷിക്കുന്നത്. നവീകരിക്കുന്നതിനുള്ള തീക്ഷ്ണതയുണ്ടെങ്കിൽ രാജ്യത്ത് ദ്രുതഗതിയിലുള്ള മാറ്റത്തോടുള്ള അഭിനിവേശം ഉണ്ടാകും. അതുകൊണ്ടാണ് ഡിജിറ്റൽ ഇന്ത്യ 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശക്തിയുടെ മുദ്രാവാക്യമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ആരോഗ്യസേതു ആപ്പ് നിർണ്ണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

80കളുടെ ഒടുവിലും 90 കളുടെ തുടക്കത്തിലും ജനിച്ചവരാണ് ഡിജിറ്റൽ ഇന്ത്യയുടെ ഗുണഭോക്താക്കൾ. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും സ്മാർട്ട് ഫോണും ലഭിക്കാൻ ഡിജിറ്റൽ ഇന്ത്യ അവരെ സഹായിച്ചട്ടുണ്ട്. സർക്കാർ, ജനങ്ങൾ, ഭരണ സംവിധാനങ്ങൾ, പ്രശ്നങ്ങൾ, പരിഹാരങ്ങൾ എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഡിജിറ്റൽ ഇന്ത്യ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, വൈദ്യുതി ബിൽ അടയ്ക്കൽ, ആദായനികുതി അടയ്ക്കൽ എന്നീ സേവനങ്ങൾ ഗ്രാമ പ്രദേശങ്ങളിലും വേഗത്തിൽ ലഭ്യമാകും. ഇതോടൊപ്പം ഇ കോമൺ സർവീസ് സെന്ററുകളും ജനങ്ങളെ സഹായിക്കുന്നുണ്ട്.

You might also like