ഹൈദരാബാദില്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി ‘പത്ത് രൂപ ഡോക്‌ടര്‍’

0

ഹൈദരാബാദ്‌: പാവപ്പെട്ട രോഗികള്‍ക്ക് തുണയായി ഹൈദരാബാദിലെ പത്ത് രൂപ ഡോക്‌ടര്‍. 2018 മുതലാണ് ഡോ.വിക്‌ടര്‍ ഇമ്മാനുവല്‍ ബോടുപ്പാലില്‍ ക്ലിനിക്ക്‌ ആരംഭിച്ചത്. ക്ലിനിക്കില്‍ 10 രൂപ നിരക്കിലാണ് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍ക്കുന്നത്. ക്ലിനിക്കില്‍ സൈനികര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്. പ്രതിദിനം നൂറോളം കൊവിഡ്‌ രോഗികളാണ് ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തുന്നത്. ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി ആശുപത്രിക്ക്‌ മുന്നില്‍ നിന്ന് ഒരു സ്‌ത്രീ യാചിക്കുന്നത് നേരില്‍ കണ്ടതിനുശേഷമാണ് ഇത്തരമൊരു ക്ലിനിക്ക് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. എല്ലാവിധ പിന്തുണയുമായി ഡോക്‌ടറായ ഭാര്യയും, സുഹൃത്തുക്കളും കൂടെയുണ്ടെന്ന് ഡോ.വിക്‌ടര്‍ പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com