രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിൽ ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ; ഒന്നാം തരംഗത്തിൽ 748 ഡോക്ടർമാരാണ് മരണപ്പെട്ടത്

0

 

 

ദില്ലി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ. ഡൽഹിയിൽ മാത്രം 100 ഡോക്ടർമാർ മരണപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് വിവരം അറിയിച്ചത്. മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡൻ്റ് ഡോ. കെകെ അഗർവാളും ഉൾപ്പെടുന്നു. ആദ്യ തരംഗത്തിൽ 748 ഡോക്ടർമാരാണ് മരണപ്പെട്ടത്.

“കൊവിഡ് രണ്ടാം തരംഗം വളരെ ഗുരുതരമാണ്. കൊവിഡ് മുന്നണിപ്പോരാളികളായി നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ അപകടകരമാണ് ഇത്.”- ഐഎംഎ പ്രസിഡൻ്റ് ഡോ. ജെഎ ജയലാൽ പറഞ്ഞു.

You might also like