ധോണി പഠിപ്പിച്ച തന്ത്രങ്ങള്‍ ആദ്യം ഉപയോഗിക്കാന്‍ പോകുന്നത് ചെന്നൈയ്‌ക്ക് നേരെ തന്നെ, നയം വ്യക്തമാക്കി റിഷഭ് പന്ത്

0

ധോണിയില്‍ നിന്നും പഠിച്ചെടുത്ത അടവുകള്‍ തങ്ങളുടെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തന്നെ ഉപയോഗിക്കുമെന്ന് ഡല്‍ഹി ക്യാപി‌റ്റല്‍സ് നായകന്‍ റിഷഭ് പന്ത്.

ഐപിഎല്ലില്‍ ഞാന്‍ ക്യാപ്‌റ്റനായി കളിക്കുന്ന ആദ്യ മത്സരം ധോണിക്കെതിരെയാണ്. ധോണിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ നേടിയ കൂടുതല്‍ മത്സരപരിചയവും ധോണിയില്‍ നിന്നും പഠിച്ചെടുത്ത കാര്യങ്ങളും ഇവിടെ പ്രയോജനപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ. പന്ത് പറഞ്ഞു.

 

ഐപിഎല്ലില്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് സാധ്യമാക്കണം എന്നാണ് ആഗ്രഹം. ടീമിലെ മുഴുവന്‍ താരങ്ങളും ഇതിനായി അവരുടെ 100 ശതമാനവും നല്‍കുന്നുണ്ട്. കോച്ച്‌ റിക്കി പോണ്ടിങാണ് ടീമിന്റെ ഊര്‍ജ്ജമെന്നും പന്ത് പറഞ്ഞു.

You might also like