‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്ന സന്ദേശം പങ്ക് വെച്ച് കൊണ്ട് ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

0

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം (World Anti – Drug Day)  എല്ലാവർഷവും ജൂൺ 26 നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ‘ബെറ്റര്‍ നോളജ് ഫോര്‍ ബെറ്റര്‍ കെയര്‍’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിന സന്ദേശം.

ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ വലിയ ദോഷം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരികള്‍ വ്യക്തിജീവിതത്തേയും കുടുംബ ജീവിതത്തേയും അതിലുപരി സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് മികച്ച അറിവിലൂടെയുള്ള പരിചരണത്തിന്റെ പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

You might also like