ദുബൈ എക്‌സ്‌പോ; സന്ദർശകരുടെ എണ്ണം 3.5 ദശലക്ഷം കടന്നു

0
ദുബൈ: ദുബൈ എക്‌സ്‌പോ 2020-ല്‍ ഇതുവരെ 3.5 മില്ല്യണ്‍ ജനങ്ങള്‍ സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിനാണ് ദുബൈ എക്‌സ്‌പോ ആരംഭിച്ചത്. എക്‌സ്‌പോ ആരംഭിച്ച് പകുതി മാസം പിന്നിടുമ്പോഴാണ് സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരുന്നത്.
എക്സ്പ്ലോര്‍ ദ വേള്‍ഡ് നറുക്കെടുപ്പിനുള്ള എന്‍ട്രികള്‍ പോലെ തന്നെ പകുതി വിലയുള്ള നവംബര്‍ ടിക്കറ്റിന്റെ വില്‍പനയും ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
സാധാരണയായി 95 ദിര്‍ഹം ഈടാക്കുന്ന ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ഒരു ഡേ പാസിന്, നവംബര്‍ 30 വരെ 45 ദിര്‍ഹമായി നിരക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പവലിയനുകള്‍ക്കും മറ്റും പങ്കെടുക്കുന്നവര്‍ക്കായി 10 ‘സ്മാര്‍ട്ട് ക്യൂ ബുക്കിംഗുകളും’ എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സന്ദര്‍ശകര്‍ക്ക് ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാം. എക്‌സ്‌പോയില്‍ ജൂബിലി സ്റ്റേജില്‍ സ്ത്രീകള്‍ മാത്രമുള്ള ഫിര്‍ഡൗസ് ഓര്‍ക്കസ്ട്ര ഈ ആഴ്ച അവതരിപ്പിക്കും.
You might also like