ദുബായില്‍ നിയമംലംഘിച്ച 45 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

0

റമസാനില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ നിയമംലംഘിച്ച 45 വീട്ടുജോലിക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടിയെത്തിയ ഇവര്‍ക്ക് ജോലി നല്‍കിയവര്‍ക്ക്, പ്രത്യേകിച്ച്‌ കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വ്യാജ പേരിലും താമസ കുടിയേറ്റ രേഖകളൊന്നുമില്ലാത്തവരായിരുന്നു വീട്ടുജോലിക്കാര്‍. ഇവര്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഒാര്‍മിപ്പിച്ചു.

വിവിധ രാജ്യക്കാരായ വീട്ടുജോലിക്കാരെയാണു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വകുപ്പിന്‍്റെ ക്യാംപെയിനിന്‍്റെ ഭാഗമായി അറസ്റ്റ് ചെയ്തതെന്നു ദുബായ് പൊലീസ് ഇന്‍ഫില്‍ട്രേറ്റേര്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം പറഞ്ഞു.

You might also like