സലാലയില്‍ പൊടിക്കാറ്റ് ; ജാഗ്രത വേണം : ഒമാന്‍ പൊലീസ്

0

മസ്കത്ത് : സലാലയിലേക്കു യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നതിനാലാണ് മുന്നറിയിപ്പ് .

പൊടിക്കാറ്റ് മൂലം അല്‍ ഗഫ്തൈന്‍, അല്‍ സമൈം മേഖലകളില്‍ റോഡില്‍ മണല്‍ നിറയുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നു പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായതായാണ് റിപ്പോര്‍ട്ട്.

You might also like