ഏറ്റവുമധികം ബിരുദവിദ്യാര്‍ഥികള്‍ പഠിക്കുന്നത് ബി.എ. കോഴ്സുകള്‍ക്ക്; സർവ്വേ പുറത്തുവിട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം

0

 

 

ദില്ലി: രാജ്യത്ത് സർവകലാശാലകളിലെ കണക്കനുസരിച്ച് ഏറ്റവുമധികം ബിരുദവിദ്യാർഥികൾ പഠിക്കുന്നത് ബി.എ. കോഴ്സുകൾക്ക്. 2015-16 ശേഷമുള്ള കണക്കെടുപ്പിൽ 96.55 ലക്ഷം പേരാണ് ബി.എ. കോഴ്സ് തിരഞ്ഞെടുത്തത്. ഉന്നതവിദ്യാഭ്യാസമേഖലയെ സംബന്ധിച്ച് ഏറ്റവുമൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അംഗീകരിച്ച ദേശീയ സർവേ റിപ്പോർട്ടിലാണിത് പറയുന്നത്. 2019-20-ലെ സർവേ റിപ്പോർട്ടാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രാലയം പ്രസിദ്ധീകരിച്ചത്.

യു.ജി.സി., എ.ഐ.സി.ടി.ഇ., ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നിവ തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് സർവേ പൂർത്തിയാക്കിയത്. 1019 സർവകലാശാലകളും സ്വാശ്രയസ്ഥാപനങ്ങൾ ഉൾപ്പെടെ 45,554 കോളേജുകളുമാണ് പങ്കെടുത്തത്. 15,03,156 അധ്യാപകരാണ് ഇത്രയും സ്ഥാപനങ്ങളിലുള്ളത്. ഇതിൽ 42.5 ശതമാനമാണ് സ്ത്രീപ്രാതിനിധ്യം.

You might also like