ഈജിപ്തിലെ ക്രിസ്ത്യൻ പള്ളിയിൽ അഗ്നിബാധ; 41 മരണം

0

കെയ്റോ: കെയ്റോയിൽ കോപ്‌റ്റിക് ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്‌ക്കിടെയുണ്ടായ തീപിടുത്തത്തിൽ ഇരകളായ 41 പേരുടെ സംസ്‌കാരം രണ്ട് കെയ്‌റോ പള്ളികളിലായി നടന്നു. ഞായറാഴ്ച വൈകുന്നേരം രണ്ട് ഗിസ പള്ളികളിലും പരിസരങ്ങളിലും നൂറുകണക്കിന് ആളുകൾ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുകൂടി.

ഞായറാഴ്ച്ച ഉണ്ടായ അഗ്നിബാധയിൽ 41 പേർ മരിക്കുകയും അനേകർക്ക്‌ ഗുരുതര പരിക്കുകളും ഏറ്റിട്ടുണ്ട്. ഗ്രേറ്റർ കെയ്‌റോയിലെ ഗിസ ഗവർണറേറ്റിന്റെ ഭാഗമായ നൈൽ നദിയുടെ പടിഞ്ഞാറുള്ള തൊഴിലാളിവർഗ ജില്ലയായ ജനസാന്ദ്രതയേറിയ ഇംബാബയിലെ അബു സിഫിൻ പള്ളിയിലാണ് വൈദ്യുത തകരാർ മൂലം തീപിടുത്തമുണ്ടായത്.

അപകടസമയത്ത് 5,000ത്തോളം പേര്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. 15ഓളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിനു പിന്നാലെ പള്ളിക്കകത്തുനിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ തടസപ്പെട്ടതോടെ വലിയ തോതില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിലും നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. വൈദ്യുത തകരാർ മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം.

ഞായറാഴ്ച രാവിലെ തീപിടുത്തത്തിന് ദൃക്‌സാക്ഷികൾ വിവരിച്ചത്, കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ ആളുകൾ ബഹുനില ആരാധനാലയത്തിലേക്ക് ഓടിക്കയറി, എന്നാൽ രക്ഷാപ്രവർത്തകർ ഉടൻ തന്നെ ചൂടും മാരകമായ പുകയും മൂലം വലഞ്ഞു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്‌റ്റുകൾ, ഈജിപ്തിലെ 103 ദശലക്ഷം മുസ്ലീം ഭൂരിപക്ഷ ജനസംഖ്യയിൽ 10 ദശലക്ഷമെങ്കിലും കോപ്റ്റ്‌ സമൂഹം. സംഭവത്തിനു പിന്നാലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി കോപ്ടിക് ക്രിസ്ത്യന്‍ മതമേലധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണില്‍ വിളിച്ച്‌ അനുശോചനം രേഖപ്പെടുത്തുകയും ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

You might also like