സംസ്ഥാനത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ വാക്സീൻ; ഉത്തരവ് ഇറങ്ങി

0

തിരുവനന്തപുരം; സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്സീൻ നൽകും. 18ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒറ്റ വിഭാഗമായി കണക്കാക്കി വാക്സീൻ നൽകാനാണ് തീരുമാനം. ഗുരുതര രോഗികൾ അടക്കമുള്ള മുൻഗണനാ ഗ്രൂപ്പുകൾ നിലനിൽക്കും. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്സിൻ സൗജന്യ വിതരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതോടെയാണ് ഇത്തരമൊരു തീരുമാനം.

You might also like