സഭാ ഇലക്ഷൻ പ്രാർത്ഥന അപാരതകൾ

0

പ്രത്യേക പ്രാർത്ഥനക്ക്

സഭാ ഇലക്ഷൻ അടുത്തു വരുന്നു, ഈ സാഹചര്യത്തിൽ ശുശ്രൂഷകർ വലിയ തിരക്കിൽ ആണ്, ഓർത്തു പ്രാർത്ഥിക്കേണ്ട പ്രധാന വിഷയങ്ങൾ.

1. പാനലുകൾ രൂപപ്പെടുത്തുവൻ ഉള്ള ദൈവകൃപക്കായി പ്രാർത്ഥിക്കുക

2. പാനലുകളുടെ ചിലവിനുള്ള സാമ്പത്തിക വഴി ദൈവം തുറക്കുവാൻ പ്രാർത്ഥിക്കുക

3. പാനൽ പ്രവർത്തനങ്ങളിൽ വലിയ അത്ഭുതങ്ങളും വിടുതലും നടക്കാൻ പ്രാർത്ഥിക്കുക

4. അമേരിക്ക പോലെ ഉള്ള സ്ഥലങ്ങളിൽ ഇരുന്നും പാനലിനു വേണ്ടി അധ്വാനിക്കുന്ന മിഷനറിമാർക്കായി പ്രാർത്ഥിക്കുക

5. പാനലുകളിൽ ചാരന്മാർ കടന്നു കൂടാതെ ഇരിപ്പാൻ ഊരിപ്പിടിച്ച വാളുമായി ദൂതന്മാരെ ദൈവം കാവൽ ആക്കുവാൻ പ്രാർത്ഥിക്കുക

6. ശത്രു കള്ളക്കേസുകളും കൊണ്ടു വരാതിരിപ്പാൻ പ്രാർത്ഥിക്കുക

7. വിശ്വാസികളെ പ്രബോധിപ്പിച്ചു അവർ ആത്മശക്തിയോടെ വോട്ടിനു വരാൻ ഇടയാകേണ്ടതിനായി പ്രാർത്ഥിക്കുക

8. പാനലിനു വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന ഗുണ്ടകൾക്ക് അവരുടെ യാത്രകളിലും പ്രവർത്തനങ്ങളിലും ദൈവകരുതൽ ഉണ്ടാകാൻ പ്രാർത്ഥിക്കുക

9. ഇലക്ഷൻ പ്രചാരണത്തിൽ പകൽ അഗ്നിസ്തംഭവും രാത്രി മേഘസ്തംഭവും ഇറങ്ങി വരാൻ പ്രാർത്ഥിക്കുക.

10. നോർത്ത് ഇന്ത്യയിൽ നിന്നും മറ്റുമുള്ള ഫാൻസ് ഉപദേശിമാരുടെ യാത്രയിൽ സാറാഫുകളുടെ അകമ്പടി ഉണ്ടാവാൻ പ്രാർത്ഥിക്കുക.

11. എതിർസ്ഥാനാർത്ഥി കൊറോണ പിടിച്ചു വോട്ടിനു പോലും വരാതിരിപ്പാൻ പ്രാർത്ഥിക്കുക

12. ബാലറ്റ് പേപ്പറിൽ ദൈവത്തിന്റെ കരം വെളിപ്പെടേണ്ടതിനും പാനലിനു ഉന്നത വിജയം ഉണ്ടാകാനും പ്രാർത്ഥിക്കുക.

13. ഇലക്ഷൻ ആവശ്യത്തിന് കൂലിഗുണ്ടകൾ എഴുതുന്ന ഊമക്കത്തുകൾ അനേകരിൽ ആത്മപ്രവാഹം ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കുക.

14. ഇലക്ഷൻ കഴിഞ്ഞു നടക്കുന്ന കർത്തൃമേശയിൽ വലിയ ഐക്യത വെളിപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുക.

15. ഇലക്ഷൻ കാലയളവിൽ പ്രചരണത്തിന് പോകുമ്പോൾ അത് സഭകളുടെ വിടുതലിനും വളർച്ചക്കും കാരണം ആകുവാൻ പ്രാർത്ഥിക്കുക

16. ഈ കാലയളവിൽ അധികം മരണം കല്യാണം കേറിത്താമസം മറ്റു പാർട്ടികൾ ഉണ്ടാകാതെ ഇരിപ്പാൻ പ്രാർത്ഥിക്കുക

ഓരോ സ്ഥാനാർത്ഥിയുടെയും സമയം വിലപ്പെട്ടതാണ്

17. പ്രചരണം വെള്ളക്കുപ്പിയിലും പേനയിലും നടത്തുന്ന രീതികൾ മാറി കാലഘട്ടത്തിന് അനുസൃതമായ പുതിയ വഴികൾ ദൈവം തുറക്കാൻ വേണ്ടി പ്രാർത്ഥിക്കുക

18. ആത്മീയ മുന്നേറ്റം കൊണ്ടു ഇലക്ഷൻ ക്യൂവിൽ വലിയ ആരാധന വെളിപ്പെടുവാൻ പ്രാർത്ഥിക്കുക.

19. വോട്ടു ചെയ്തു വരുന്ന ഓരോരുത്തരുടെയും മുഖം മോശയുടേത് പോലെ തേജസ്സ് പ്രാപിപ്പാൻ പ്രാർത്ഥിക്കുക

20. വോട്ട് പിടിക്കാൻ എറിയാൻ വേണ്ടുന്ന മാമോൻ നേതാവിന് വേണ്ടവിധം ഒരുക്കപ്പെടേണ്ടതിനായി പ്രാർത്ഥിക്കുക

Nb. പ്രത്യേക സാഹചര്യത്തിൽ ഉണ്ടാകാവുന്ന മറ്റു പ്രാർത്ഥന ആവശ്യങ്ങൾ അറിയിക്കുന്നതായിരിക്കും

You might also like