ഒരു വാഴ ഒഴികെ മറ്റെല്ലാം പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം; കാരണമറിഞ്ഞ് അതിശയിച്ച്‌ പ്രദേശവാസികള്‍

0

ചെന്നൈ : നാട്ടിലിറങ്ങി കാട്ടാനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്‌.

തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. ഒരു ഗ്രാമത്തിലെത്തിയ ഒരു കൂട്ടം കാട്ടാനകള്‍ പറമ്ബിലെ ഒട്ടുമിക്ക വാഴകളും ചവിട്ടിമെതിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു വാഴയെ മാത്രം കാട്ടാനക്കൂട്ടം വെറുതെ വിട്ടു. കാട്ടാനക്കൂട്ടം സ്ഥലം വിട്ട ശേഷം അവിടെയെത്തിയ നാട്ടുകാരാണ് ഒരു വാഴ മാത്രം നശിക്കാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോള്‍ കുലച്ചു നില്‍ക്കുന്ന വാഴക്കുലയുടെ ഇടയില്‍ ഒരു കിളിക്കൂട് നാട്ടുകാര്‍ കണ്ടെത്തി. അതില്‍ മൂന്ന് കിളി കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനാകാം ആ വാഴയില്‍ തൊടാതെ ബാക്കിയുള്ളത് മാത്രം കാട്ടാനക്കൂട്ടം പിഴുതെറിഞ്ഞത് എന്നും നാട്ടുകാര്‍ പറയുന്നു. പ്രാദേശിക വാര്‍ത്ത ചാനല്‍ വീഡിയോ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം വൈറലായത്.

You might also like