പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കുള്ള സ​ര്‍​വീ​സ് എ​മി​റേ​റ്റ്സ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തു​ന്നു

0

അ​ബു​ദാ​ബി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജൂ​ലൈ 15 വ​രെ എ​മി​റൈ​റ്റ്‌​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി വ​യ്ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള യു​എ​ഇ സ​ര്‍​ക്കാ​രി​ന്റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ആ​രെ​യും യു​എ​ഇ​യി​ല്‍ പ്ര​വ​ശി​പ്പി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ യു​എ​ഇ പൗ​ര​ന്മാ​ര്‍, യു​എ​ഇ ഗോ​ള്‍​ഡ​ന്‍ വീ​സ കൈ​വ​ശ​മു​ള്ള​വ​ര്‍, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ന്നി​വ​ര്‍​ക്ക് ഇ​ള​വു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ല്‍ നി​ന്നും യു​എ​ഇ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

You might also like