ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്; ആദ്യ വിക്കറ്റ് നഷ്ടമായി

0

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ അഞ്ചു ഓവറില്‍ ഒന്നിന് 37 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണറായി ഇറങ്ങിയ ജോസ് ബട്ട്ലറുടെ വിക്കറ്റാണ് തുടക്കത്തില്‍ ഇംഗ്ലണ്ടിന് നഷ്ടമായത്. റണ്‍സെടുക്കും മുമ്ബെ ബട്ട്ലറെ ഭുവനേശ്വര്‍ യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ജേസന്‍ റോയ്(16), ഡേവിഡ് മലാന്‍(16) എന്നിവരാണ് ക്രീസിലുള്ളത്.

പരമ്ബരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യന്‍ ടീമില്‍ ഇത്തവണ ഏതാനും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തങ്ങളുടെ ഇന്ത്യന്‍ ടി20 അരങ്ങേറ്റം കുറിയ്ക്കുന്നു. ശിഖര്‍ ധവാനും അക്സര്‍ പട്ടേലും പ്ലേയിങ് ഇലവനില്‍ ഇല്ല. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമാണുള്ളത്. മാര്‍ക്ക് വുഡിന് പകരം ടോം കറന്‍ ടീമിലേക്ക് വന്നു. അഞ്ചു മത്സരങ്ങളുള്ള പരമ്ബരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. ആതിഥേയര്‍ക്കെതിരെ തികഞ്ഞ ആത്‍മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് ടീം ഇറങ്ങിയത്. ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടാണ് തുടങ്ങുക എന്ന് പറയുന്നതു പോലെ പരമ്ബരകളിലെ ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റു വാങ്ങുന്നത് ഇന്ത്യന്‍ ടീമിന് പുതുമയല്ല. പിന്നീടുള്ള മത്സരങ്ങളിലാണ് ഇന്ത്യന്‍ ടീം തങ്ങളുടെ യഥാര്‍ത്ഥ രൂപം എതിരാളികള്‍ക്ക് കാണിക്കുന്നത്.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പരാജയമാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ ഒഴികെ ആര്‍ക്കും പറയത്തക്ക പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിന് മുന്‍പ് തന്നെ രോഹിത് ശര്‍മയോടൊപ്പം ആരായിരിക്കും ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു ആരാധകര്‍ക്കിടയിലെ സംസാരവിഷയം. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ രോഹിത് ശര്‍മയെ പുറത്തിരുത്തിക്കൊണ്ട് ശിഖര്‍ ധവാനെ ഓപ്പണ്‍ ചെയ്യാന്‍ വിട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. പവര്‍പ്ലേകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഉള്‍വലിഞ്ഞ പ്രകടനം കാഴ്ച വെക്കുന്ന ആളാണ് ശിഖര്‍ ധവാന്‍. ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ ആദില്‍ റഷീദിനെ ന്യൂ ബോളില്‍ ബൗള്‍ ചെയ്യിച്ചതും ഈ തന്ത്രം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്.

3 സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയതും ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. ഇംഗ്ലണ്ട് ബൗളിംഗ് നിരയില്‍ ആര്‍ച്ചറും, വുഡും മണിക്കൂറില്‍ 150 കി.മി വേഗതയിലുള്ള പന്തുകള്‍ എറിഞ്ഞുകൊണ്ട് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വശം കെടുത്തിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ബുവനേശ്വര്‍ കുമാര്‍, ഷര്‍ദുല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ട്യ തുടങ്ങിയ മീഡിയം പേസ് ബൗളര്‍മാരെയെ ഇന്ത്യ കരുതിയിരുന്നുള്ളു. ഒരു സ്പിന്‍ ബൗളര്‍ക്ക് പകരം പേസ് ബൗളറെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ഇന്ന് സാധ്യത.

രണ്ടാമത്തെ മത്സരം പുതിയ പിച്ചിലായിരിക്കും നടത്തുക എന്ന് ഗുജറാത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. 5 മത്സരങ്ങള്‍ക്കായി 5 പിച്ചുകള്‍ തയാറാക്കിയിട്ടുണ്ട്. ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ ഇന്ത്യക്ക് ജയിക്കണമെങ്കില്‍ മാറ്റങ്ങള്‍ തീര്‍ത്തും അനിവാര്യമാണ്. പരമ്ബരയിലെ ഇനിയുള്ള 4 മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിക്കും. ഇയോന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് പടയെ അത്തരത്തില്‍ തകര്‍ക്കുക എന്നത് തികച്ചും പ്രയാസകരമേറിയതാണ്.

You might also like