ചെലവേറിയ വാക്സീൻ: സൈകോവ്–ഡി ഒരു ഡോസിന് 376 രൂപ

0

ന്യൂഡൽഹി ∙ കുട്ടികൾക്കുൾപ്പെടെ നൽകാവുന്ന സൈകോവ്–ഡി വാക്സീൻ ഡോസ് ഒന്നിന് 376 രൂപ നിരക്കിൽ കേന്ദ്ര സർക്കാരിനു നൽകാൻ ധാരണയായി. നികുതിയും കുത്തിവയ്പിനുള്ള ഫാർമാജെറ്റ് ഉപകരണത്തിന്റെ വിലയും ചേർത്താണിത്. 3 ഡോസ് വീതം നൽകേണ്ട വാക്സീന് ആകെ ചെലവ് 1128 രൂപയാകും.

സൈഡസ് കാഡില നിർമിച്ച വാക്സീൻ 12 നു മുകളിലുള്ളവർക്ക് നൽകാൻ അനുമതി നേരത്തെയായിരുന്നെങ്കിലും വില സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. നേരത്തെ 1900 രൂപയ്ക്ക് 3 ഡോസ് നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

You might also like