ബൈക്കില്‍ യാത്ര ; പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

0

ബൈക്കില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള കാട്ടുക്കുപ്പത്താണ് സംഭവം .കെ.കലൈനേശനും(37) ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഭാര്യയുടെ വീട്ടില്‍ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു കലൈനേശന്‍‍. ഇതിനിടെ വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ ബൈക്കില്‍ മുന്നില്‍ നിര്‍ത്തി വശത്ത് പടക്കം വെച്ചായിരുന്നു യാത്ര.
You might also like