ഇന്ത്യൻ ആർമിയുടെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു; വിശദീകരണം നൽകാതെ മെറ്റ

0

ന്യൂഡൽഹി : ഇന്ത്യൻ ആർമി ചിനാർ കോർപ്‌സിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ ബ്ലോക്ക് ചെയ്തു. അക്കൗണ്ടുകൾ ബ്ലോക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ മാതൃകമ്പനിയായ മെറ്റ തയ്യാറായിട്ടില്ല. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കശ്മീർ താഴ്വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക വിഭാഗമായ ചിനാർ കോർപ്‌സ് ഇന്ത്യൻ സൈന്യത്തെയും കാശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെയും സംബന്ധിച്ച് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് സമൂഹമാദ്ധ്യമത്തിൽ അക്കൗണ്ട് ആരംഭിച്ചത്. ഈ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ഇക്കാര്യം ഫേസ്ബുക്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

You might also like