കർഷകരെ വണ്ടിയിടിച്ച് കൊന്ന മന്ത്രിപുത്രൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി

0

ദില്ലി/ ലഖ്നൗ: കർഷകസമരത്തിനിടെ ലഖിംപൂർ ഖേരിയിൽ കർഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് ജാമ്യം നൽകിയത്. കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയം.  ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 2021 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. സമരം ചെയ്യുന്ന കർഷകർക്ക് ഇടയിലേക്ക് തന്‍റെ എസ്‍യുവി ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാല് കർഷകരും ഒരു പ്രാദേശികമാധ്യമപ്രവർത്തകനുമാണ്. 

You might also like