വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വിജയകരം; സമാഹരിച്ചത് 60 കോടി ഭക്ഷണപ്പൊതികള്‍

0

ദുബൈ: റമദാനില്‍ നൂറ് കോടി ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വിജയകരമായി സമാപിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 60 കോടി ഭക്ഷണപ്പൊതികള്‍ക്കുള്ള തുക സമാഹരിച്ചു. 40 കോടി ഭക്ഷണപ്പൊതിക്കുള്ള തുക യുഎഇ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘320,000 വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബിസിനസുകാര്‍, കമ്പനികള്‍ എന്നിവയില്‍ നിന്ന് 60 കോടി ഭക്ഷണപ്പൊതികള്‍ക്കുള്ള തുക സമാഹരിച്ച ശേഷം ഇന്നത്തോടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതിക്ക് നമ്മള്‍ സമാപനം കുറിക്കുകയാണ്’- ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. യുഎഇയിലെ ജനങ്ങളുടെ ശരിയായ മൂല്യങ്ങളാണ് വണ്‍ ബില്യന്‍ മീല്‍സ് പദ്ധതിയിലൂടെ പ്രതിഫലിച്ചതെന്നും ലോകം അഭിമുഖീകരിക്കുന്ന വര്‍ധിച്ചുവരുന്ന ഭക്ഷ്യസുരക്ഷാ വെല്ലുവിളികള്‍ക്കിടയിലും കഷ്ടത അനുഭവിക്കുന്നവരോട് അവര്‍ക്കുള്ള കരുണ വെളിപ്പെടുകയാണെന്നും അ്ദദേഹം കൂട്ടിച്ചേര്‍ത്തു. 50 രാജ്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരിലേക്ക് എത്തിച്ചേര്‍ന്ന യുഎഇയുടെ ഏറ്റവും വലിയ ഭക്ഷ്യ പദ്ധതിയിലേക്ക് സംഭാവന നല്‍കിയ എല്ലാവര്‍ക്കും ദുബൈ ഭരണാധികാരി നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ 100 മില്യന്‍ മീല്‍സ് പദ്ധതിയുടെ തുടര്‍ച്ച എന്ന നിലയിലാണ് ഈ വര്‍ഷം റമദാന്റെ തുടക്കം മുതല്‍ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി ആരംഭിച്ചത്.

You might also like