ബ്രദർ ജോയ് ജേക്കബ് സുമനസ്സുകളുടെ സഹായം തേടുന്നു

0

 

ബ്രദർ ജോയ് ജേക്കബ് സുമനസ്സുകളുടെ സഹായം തേടുന്നു.

കാലടി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സജീവ അംഗമായ ബ്രദർ ജോയ് ജേക്കബ്, പുത്തൻവീട് മാണിക്യമംഗലം, കാലടി എന്ന സഹോദരൻ 2021 ജൂൺ 28 തിങ്കളാഴ്ച്ച കാലടി മറ്റൂർ ജംഗ്ഷനിൽ വച്ച് ബൈക്ക് അപകടം ഉണ്ടായതിനെ തുടർന്ന് അപ്പോൾ തന്നെ അബോധാവസ്ഥയിലായി അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

ചില ദിവസങ്ങളായി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റിൽ തന്നെ അഡ്മിറ്റായിരുന്ന തന്റെ ഭാര്യയുടെ അടുത്തു നിന്നും വീട്ടിലേക്ക് തിരികെ വരുന്ന വഴിയാണ് അപകടം സംഭവിക്കുന്നത്. അന്നു മുതൽ വെന്റിലേറ്ററിൽ ആയിരിക്കുന്ന ഈ സഹോദരൻ ഇപ്പോഴും അബോധാവസ്ഥയിൽ തന്നെ തുടരുകയാണ്.

വെൽഡിങ് തൊഴിലാളിയായ ഈ സഹോദരനാണ് ആ കുടുംബത്തിന്റെ ഏക അത്താണി. ഇവരുടെ രണ്ടുപേരുടെയും ചികിത്സാ ചെലവും വാർധക്യത്തിൽ ആയിരിക്കുന്ന ഇവരുടെ മാതാപിതാക്കളുടേയും പത്താം ക്ലാസ് പരീക്ഷ എഴുതി നിൽകുന്ന ഏക മകളുടെയും ഉപജീവനത്തിനുള്ള വഴിയും ഇല്ലാതെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കുടുംബത്തിന് നമ്മളാൽ കഴിയുന്ന സാമ്പത്തിക സഹായം ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

ഈ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കാനും അപേക്ഷിക്കുന്നു. ഇവരുടെ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിരിക്കുന്നു.

Name : Laly Joy & Joy Jacob,
Account No : 67242389140.
Bank : State Bank of India Branch : Kalady, Ernakulam
IFSC : SBIN 0070717.

കൂടുതൽ വിവരങ്ങൾക്ക് : സഭാ ശുശ്രൂഷകൻ : പാസ്റ്റർ റോയ് എം മനുവേൽ : 9947049882.

You might also like